Notorious Drug Peddler Arrested With Methamphetamine in Kannur. 
Kerala

ചെറു പാക്കറ്റുകളിലാക്കി കച്ചവടം; മെത്താഫിറ്റനുമായി കുപ്രസിദ്ധ മയക്കുമരുന്നു വിൽപനക്കാരൻ പിടിയിൽ

സമാനമായ നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി കുപ്രസിദ്ധ മയക്കുമരുന്നു വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. എടക്കാട് കിഴുന്നപ്പാറയിലെ എ പ്രണവിനെ (31) യാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടട, കിഴുന്നപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് 7.583 ഗ്രാം മെത്താ ഫിറ്റാമിനുമായി പ്രതി അറസ്റ്റിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പിപി സുഹൈലിനും പി. വി. ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സ്ഥലങ്ങളിൽ നിന്ന് മൊത്തമായി എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

തോട്ടട, അമ്മുപറമ്പ്, ഐടിഐ , എന്നീ ഭാഗങ്ങളിൽ വിദ്യാർഥികൾക്കും മറ്റും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രണവ്. മുമ്പും സമാനമായ നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.

എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ ചിറമ്മൽ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ശ്യാം രാജ്, സായൂജ് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി എന്നിവരും ഉണ്ടായിരുന്നു.

Notorious Drug Peddler Arrested With Methamphetamine in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്