മരട് അനീഷ് 
Kerala

ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പിടിയിലായത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിയെ തേടിപ്പോയ പൊലീസിനു മുന്നില്‍ പെട്ടത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ്. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

ഹണിട്രാപ് കേസിലെ പ്രതിയെ തേടിയാണ് മുളവുകാട് പൊലീസ് പനമ്പുകാടെത്തുന്നത്. അവിടെ ഒരു വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് മരട് അനീഷിനെ അവിചാരിതമായി കണുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും.

സുഹൃത്തിന്റെ പനമ്പുകാട്ടെ വീട്ടില്‍ ഇന്നലെയാണ് അനീഷ് എത്തിയത്. ജാമ്യം ലഭിച്ചാല്‍ അനീഷിനെ തമിഴ്‌നാട് കോയമ്പത്തൂര്‍ ചാവടിയില്‍ നിന്ന് എത്തിയിട്ടുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തേക്കും. റിമാന്‍ഡ് ചെയ്താല്‍ കേരളത്തിലെ ഏതെങ്കിലും ജയിലലേക്ക് മാറ്റും. തന്നെ എന്‍കൗണ്ടറില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ മരട് അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2005 ലെ ഒരു അക്രമ കേസിലാണ് സെന്‍ട്രല്‍ പൊലീസ് അനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഒളിവിലായിരുന്ന അനീഷിനെ തേടി തമിഴ്‌നാട് ചാവടി പൊലീസും കഴിഞ്ഞ കുറച്ച ആഴ്ചകളായി കൊച്ചിയിലുണ്ടായിരുന്നു. കര്‍ണാടകയില്‍ അനീഷിനെതിരെ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്നും കേസുകളുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 5 കേസുകളില്‍ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വര്‍ഷം വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ അനീഷിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു.

Notorious gangster Marad Anish arrested by the Kochi police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

'തമിഴ്‌നാട്ടില്‍ ജനങ്ങള്‍ സംതൃപ്തര്‍, കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരും'

'ഈ അതിർത്തി ആണ് യുദ്ധങ്ങൾക്ക് കാരണം; എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ'

ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

'എല്ലാവരും ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നു, പക്ഷെ ഞങ്ങളില്ല'; തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ഭര്‍ത്താവും

SCROLL FOR NEXT