വിറ്റാമിൻ ഡി കുറവാണെന്ന് കരുതി ഡോക്ടർ അറിയാതെ സപ്ലിമെന്റ് കഴിച്ചു, 34-കാരിയുടെ വൃക്കകൾ തകരാറിലായി

വിറ്റാമിൻ ഡി അമിതമായാൽ കുടലിൽ നിന്ന് കാത്സ്യം ആഗിരണം ചെയ്യുന്നത് വർധിക്കും
Vitamin D Supplyment
Vitamin D SupplymentPinterest
Updated on
2 min read

​ഗോളതലത്തിൽ ഉയർന്നു വരുന്ന ഒരു വലിയ ആരോ​ഗ്യപ്രശ്നമാണ് വിറ്റാമിൻ ഡിയുടെ അഭാവം. പലരും ഇന്റർനെറ്റിലും മറ്റും ലക്ഷണങ്ങൾ നിരീക്ഷിച്ച് സ്വയം രോ​ഗനിർണയം നടത്തും. ശേഷം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിറ്റാമിൻ ഡി ​സപ്ലിമെന്റുകൾ വാങ്ങി കഴിക്കും. വിറ്റാമിൻ ​ഗുളികയല്ലേ ​​ഗുണം മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം സപ്ലിമെന്റുകൾ വാങ്ങി കഴിച്ച് ​ഗുരുതരാവസ്ഥയിലായ 34 വയസുകാരിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

Vitamin D Supplyment
വാതം കോപിച്ചിരിക്കുന്ന കാലം, കർക്കടകത്തിൽ ഇഡ്‌ലിയും ദോശയും കഴിക്കരുത്

ഡോക്ടറുടെ അറിവോ നിർദേശമോ ഇല്ലാതെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ച യുവതിയുടെ വൃക്കകൾ തകരാറിലായി. യുവതി നിലവിൽ ഡയാലിസിസിന്റെ വക്കിലാണെന്ന് ന്യൂട്രീഷണൻ എൻഡക്രൈനോളജിസ്റ്റ് ആയ ഡോ. ശാന്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ക്ഷീണം, മുടികൊഴിച്ചിൽ, ശരീരവേദന, വിഷാദം എന്നിവ അനുഭവപ്പെട്ട യുവതി വിറ്റാമിൻ ഡിയുടെ കുറവായിരിക്കും സ്വയം നി​ഗമനത്തിൽ എത്തുകയും ഡോക്ടറെ സമീപിക്കാതെ അമിത അളവിൽ വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കുകയും ചെയ്തു.

Vitamin D Supplyment
​ഗ്യാസ് സ്റ്റൗ ബർണറുകൾ വൃത്തിയാക്കാൻ മടി ആണോ? സിംപിൾ ആയി ക്ലീൻ ചെയ്യാൻ ഇതാ ടിപ്സ്

രക്തപരിശോധനയോ, വൈദ്യപരിശോധനയോ ഇല്ലാതെ മാസങ്ങളോളമാണ് യുവതി സപ്ലിമെന്റ് കഴിച്ചത്. ഇതേ തുടർന്ന് യുവതിക്ക് ഛർദി, തളർച്ച, മലബന്ധം, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവ അനുഭവപ്പെട്ടു തുടങ്ങി. ഡോക്ടറെ സമീപിച്ചതിനു ശേഷം പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയത്.

ഒപ്പം കാത്സ്യത്തിന്റെ അളവും അപകടരമായ രീതിയിൽ ഉയർന്നിരുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും അവയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്തു. വിറ്റാമിൻ ഡി അമിതമായാൽ കുടലിൽ നിന്ന് കാത്സ്യം ആഗിരണം ചെയ്യുന്നത് വർധിക്കും. ഇത് വൃക്കകളിൽ അടിഞ്ഞുകൂടി അവയുടെ ശുദ്ധീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

Vitamin D Supplyment
ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ അമിതമായ അളവിൽ വിറ്റാമിൻ ഡി ശരീരത്തിൽ എത്തുന്നത് അപൂർവമാണ്. അശാസ്ത്രീയമായ സപ്ലിമെന്റ് ഉപയോഗമാണ് പ്രധാന വില്ലൻ. സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുൻപ് വിറ്റാമിൻ ഡി, കാത്സ്യം, വൃക്കകളുടെ പ്രവർത്തനം എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഉയർന്ന അളവിലുള്ള ഡോസുകൾ ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ. ചികിത്സ ആരംഭിച്ച് 8 മുതൽ 12 ആഴ്ചകൾക്ക് ശേഷം വീണ്ടും പരിശോധനകൾ നടത്തി അളവ് സാധാരണ നിലയിലായോ എന്ന് ഉറപ്പുവരുത്തണം.

തുടർന്ന് ആവശ്യമെങ്കിൽ മാത്രം സപ്ലിമെന്റുകൾ കഴിച്ചാൽ മതി. വിറ്റാമിൻ ഡി കുറവ് പരിഹരിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് ജീവനു തന്നെ ഭീഷണിയായേക്കാം എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

വിറ്റാമിന്‍ ഡി ടോക്സിസിറ്റി

ശരീരത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിൽ നിന്നുമാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ എത്തേണ്ടത്. എന്നാൽ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റം വിറ്റാമിൻ ഡിയുടെ അഭാവം പുതുതലമുറയ്ക്കിടയിൽ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത് പലപ്പോഴും സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു.

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുന്ന അവസ്ഥയെ വിറ്റാമിൻ ഡി ടോക്സിസിറ്റി എന്നാണ് അറിയപ്പെടുന്നത്. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വിറ്റാമിൻ ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്‍റ്സ് തന്നെയാണ് ഇതിന് കാരണമായി വരുന്നത്. കാത്സ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി ഉണ്ടെങ്കിൽ രക്തത്തിൽ ഉയർന്ന അളവിൽ കാത്സ്യം അടഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് വൃക്കയിലെ കല്ലുകൾ രൂപപ്പെടാനോ നെഫ്രോകാൽസിനോസിസ് എന്നറിയപ്പെടുന്ന സ്ഥിരമായ കാത്സ്യം നിക്ഷേപത്തിന് കാരണമാകാനോ ഇടയാക്കും.

കൂടാതെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ തുടങ്ങിയ മൃദുവായ ടിഷ്യൂകളിൽ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും. ഇത് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൾമണറി ഫൈബ്രോസിസ്, കിഡ്നി തകരാറുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി കൂടിയാൽ അത് ദഹന വ്യവസ്ഥയെയും സാരമായി ബാധിക്കും. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. പേശി വീക്കവും വേദനയും വിറ്റാമിൻ ഡി കൂടുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഉയർന്ന വൈറ്റമിൻ ഡി അളവ് ഫോസ്ഫറസിൻ്റെ ആഗിരണം വർധിപ്പിക്കുന്നതിനും കാരണമാകും. ഇത് ശരീരത്തിലെ കാത്സ്യം ഫോസ്ഫറസും തമ്മിലുള്ള സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും എല്ലുകളെ ദുർബലപ്പെടുത്തുന്ന ഹൈപ്പർഫോസ്ഫേറ്റീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി ടോക്സിസിറ്റിയുടെ ലക്ഷണങ്ങൾ

  • ഓക്കാനം, ഛർദ്ദി

  • വർധിച്ച ദാഹം

  • ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക

  • പേശി ബലഹീനത

  • ആശയക്കുഴപ്പം അല്ലെങ്കിൽ ക്ഷീണം

  • വൃക്ക വേദന

വിറ്റാമിന്‍ ഡി എത്ര അളവ് വരെ ആകാം

വിറ്റാമിന്‍ ഡി വളരെ ചെറിയ അളവില്‍ മാത്രമാണ് ദിവസവും നമ്മള്‍ക്ക് ആവശ്യമായി വരുന്നത്. മുതിര്‍ന്നവര്‍ക്ക് അത്, 400 മുതല്‍ 1000 ഐയു വരെയാണ്. എന്നാല്‍ സപ്ലിമെൻ്റുകളിൽ 4000-6000 ഐയു അളവിലാണ് വിറ്റാമിൻ ഡി ഉണ്ടാവുക. ദിവസവും എടുക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു വര്‍ധിക്കാന്‍ കാരണമാകും.

Vitamin D Supplyment
നിങ്ങളുടെ അമിതവണ്ണത്തിന് പിന്നിൽ ഇൻഫ്ലമേഷൻ ആണോ, എങ്ങനെ തിരിച്ചറിയാം?
Vitamin D Supplyment
മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ
Vitamin D Supplyment
കട്ടൻകാപ്പിയുടെ ഒരു പവറേ! ഓർമശക്തി കൂടും തലച്ചോറ് ഹെൽത്തി ആകും
Summary

Vitamin D Toxicity health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com