മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ

ഗ്രീന്‍പീസ് വിഭവങ്ങൾ വയറിന് സംതൃപ്തി നൽകാനും വയറ് കൂടുതൽ നേരം നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
greenpeas
greenpeas health benefitsPinterest
Updated on
1 min read

ഫിറ്റ്നസ് കൈവരിക്കാൻ പലരും വിലയേറിയ സപ്ലിമെന്റുകളുടെയും പ്രോട്ടീൻ പൗഡറുകളുടെയും പിന്നാലെ പോകാറുണ്ട്. എന്നാൽ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ ഫിറ്റ്നസ് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു വിഭവമാണ് ​ഗ്രീൻപീസ് അഥവാ പട്ടാണി. മഴയും തണുപ്പുമുള്ള ആ കാലാവസ്ഥയിൽ പട്ടാണി ബെസ്റ്റാണ്.

greenpeas
ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വിറ്റാമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.

greenpeas
എന്നും ഒരേ കപ്പിൽ ചായ? വിചിത്രമായ ആ മനഃശാസ്ത്ര രഹസ്യം, എന്താണ് എൻഡോവ്മെന്റ് ഇഫക്റ്റ്?

ഗ്രീന്‍പീസ് വിഭവങ്ങൾ വയറിന് സംതൃപ്തി നൽകാനും വയറ് കൂടുതൽ നേരം നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. പോഷകങ്ങള്‍ക്കൊപ്പം നാരുകളാല്‍ സമ്പന്നമാണെന്നതും ഗ്രീന്‍പീസിന്റെ സവിശേഷതയാണ്. ഇത് വിശപ്പിനെ പിടിച്ചുനിര്‍ത്താന്‍ മാത്രമല്ല ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഗ്രീൻപീസ് പ്രോട്ടീൻ സമ്പന്നമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ കലോറി അകത്താക്കുന്നത് തടയാനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ ഗ്രീന്‍പീസ് വലിയ പങ്കുവഹിക്കും. ഗ്രീന്‍പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നൊരു വര്‍ധനവുണ്ടാക്കില്ല എന്നതുകൊണ്ടാണത്. അത് മാത്രമല്ല ഇവയിലെ ഫൈബര്‍ ഘടകം കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍പീസ്. രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിലനിര്‍ത്തുന്നതിന് ഇവ പ്രധാനമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.

ഈ ആരോഗ്യഗുണങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഗ്രീൻപീസിൽ ലെക്ടിനുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മിതമായ അളവിലേ കഴിക്കാവൂ. കൂടുതൽ അളവിൽ കഴിക്കുന്നത് ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.

greenpeas
ചർമം വരണ്ടു പോകുന്നു, ക്രീം വർക്ക് ആകുന്നില്ല; ശ്രദ്ധിക്കാതെ പോകുന്ന പെരിമെനോപോസ് ലക്ഷണങ്ങൾ
greenpeas
കർക്കടകത്തിൽ ഭക്ഷണം കഴിക്കുമ്പോൾ..; ഒഴിവാക്കേണ്ടതും ചേർക്കേണ്ടതും
greenpeas
ചർമം നാച്യുറൽ ആയി തിളങ്ങും, വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ
Summary

Greenpeas Health Benefits, fitness, protein more tha egg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com