

ഭക്ഷണത്തിന് മണവും ഗുണവും കൂടാൻ ഏലയ്ക്ക പൊടിച്ചും ചതച്ചുമൊക്കെ ചേർക്കുന്ന ശീലം നമ്മൾക്കുണ്ട്. എന്നാൽ ചർമം തിളങ്ങാനും ഏലയ്ക്ക് സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിറയെ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഏലയ്ക്ക നിങ്ങളുടെ ഉള്ളിലുള്ള സൗന്ദര്യത്തെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.
വെള്ളം തിളപ്പിക്കുമ്പോൾ മൂന്നോ നാലോ ഏലയ്ക്ക് കൂടി പൊട്ടിച്ചു ചേർക്കൂ. ദിവസവും ഇങ്ങനെ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
മാത്രമല്ല, ഏലയ്ക്കയിലെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ മൂത്രത്തിലെ അളവു കൂട്ടുകയും വിഷാംശങ്ങളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമം തിളക്കമുള്ളതാക്കാനും ചർമത്തിന് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ വളരെ നല്ലതാണ് ഏലയ്ക്ക. ഇത് ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ആവശ്യത്തിന് പോഷകങ്ങളും ഓക്സിജനും എത്തിക്കാൻ സഹായിക്കുന്നു. മുഖക്കുരു പ്രശ്നങ്ങളും കുറയ്ക്കും.
നാലോ- അഞ്ചോ ഏലയ്ക്ക എടുത്തു നന്നായി ചതയ്ക്കുക. ശേഷം വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ഈ ഏലക്ക പൊടി ചേർക്കുക. ചെറുതീയിൽ 5-10 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം തണുപ്പിച്ചോ, ചെറുചൂടോടെയോ ഏലയ്ക്ക വെള്ളം കുടിക്കാം. കൂടുതല്‍ ഗുണത്തിനായി അര ടീസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates