ഫോട്ടോ: ട്വിറ്റർ 
Kerala

കൊച്ചിയിലെ 'ആൽകെമിസ്റ്റ്' ഓട്ടോയെ സ്നേഹമറിയിച്ച് പൗലോ കൊയ്‌ലോ; പ്രദീപിന് ഇത് വിലമതിക്കാനാവാത്ത സമ്മാനം  

കൊച്ചിയിൽ പാഞ്ഞോടുന്ന ആ ഓട്ടോയുടെ ചിത്രം ഇന്നലെ പൗലോ കൊയ്‌ലോയുടെ ട്വിറ്റർ പേജിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷരങ്ങളിലൂടെ മനസ്സിൽ കൂടുകൂട്ടിയ പ്രിയ എഴുത്തുകാരൻ വീണ്ടും അക്ഷരങ്ങൾ കൊണ്ടുതന്നെ ചെറായി സ്വദേശിയായ കെ എ പ്രദീപിനെ ഞെട്ടിച്ചിരിക്കുകയാണ്. പൗലോ കൊയ്‌ലോയുടെ വിലമതിക്കാനാവാത്ത സമ്മാനമാണ് ഇന്നലെ പ്രദീപിനെ തേടിയെത്തിയത്.  ‘ദി ആൽകെമിസ്റ്റ്’ എന്ന അയാളുടെ ഓട്ടോറിക്ഷയുടെ ചിത്രത്തോടൊപ്പം നന്ദിവാക്കുകൾ ചേർത്തുള്ള ട്വീറ്റ് അക്ഷരാർത്ഥത്തിൽ ഈ 55കാരനെ അമ്പരപ്പിച്ചു. 

പത്താം ക്ലാസ് പൂർത്തിയാക്കിയതുമതൽ വായന ഒപ്പം ചേർത്ത പ്രദീപ് ‘ദി ആൽക്കമെസ്റ്റി’ന്റെ മലയാള പരിഭാഷ വായിച്ചതോടെയാണ് പൗലോ കൊയ്‌ലോയുടെ ആരാധകനായത്. ഈ ആരാധന തന്നെയാണ് അതുവരെ പേരില്ലാതെ ഓടിയ തന്റെ ഓട്ടോയ്ക്ക് ആൽക്കമെസ്റ്റ് എന്ന് പേരിടുന്നതും. ഒന്നര ദശാബ്ദം മുൻപാണിത്. 

കൊച്ചിയിൽ പാഞ്ഞോടുന്ന ആ ഓട്ടോയുടെ ചിത്രം ഇന്നലെ പൗലോ കൊയ്‌ലോയുടെ ട്വിറ്റർ പേജിലെത്തി. കേരള, ഇന്ത്യ എന്ന് കുറിച്ചാണ് ചിത്രത്തിന് നന്ദി അറിയിച്ചുള്ള ട്വീറ്റ്. മിനിറ്റുകൾക്കുള്ളിൽ വൈറലായ പോസ്റ്റ് കണ്ട് സുഹൃത്തുക്കളാണ് പ്രദീപിനെ വിവരമറിയിച്ചത്. 

‌ഇപ്പോൾ കൂടെയുള്ളത് നാലാമത്തെ ആൽകെമിസ്റ്റാണ്. വണ്ടി മാറിയിട്ടും പേര് മാറ്റാൻ കൂട്ടാക്കിയിട്ടില്ല. വണ്ടിക്ക് പിറകിൽ നോവലിന്റെ പേരിനൊപ്പം പൗലോ കൊയ്ലോ എന്നും കാണാം. ഒരു തവണയെങ്കിലും അദ്ദേഹത്തെ നേരിൽ കാണുകയാണ് ഇനിയുള്ള പ്രദീപിന്റെ സ്വപ്നം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി