ration distribution  Center-Center-Kochi
Kerala

ഈ മാസം ആറ് കിലോ വീതം അരി; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

ഞായറാഴ്ചയായതിനാല്‍ ഇന്നും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി നാളെയും അവധിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി നവംബറില്‍ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്.

ഇതേനിരക്കില്‍ രണ്ടുകിലോ ഗ്രാം അരിയാണ് ബ്രൗണ്‍ കാര്‍ഡിനുള്ള വിഹിതം. നീല വെള്ള ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. നീല, വെള്ള കാര്‍ഡ് കാര്‍ഡുകള്‍ക്ക് നാല് കിലോ വരെയും ബ്രൗണ്‍ കാര്‍ഡിന് ഒരു കിലോഗ്രാം ആട്ട കിലോഗ്രാമിന് പതിനേഴ് രൂപ നിരക്കില്‍ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും.

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചു. ഞായറാഴ്ചയായതിനാല്‍ ഇന്നും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി നാളെയും അവധിയാണ്. നവംബറില്‍ റേഷന്‍ വിതരണം മൂന്നിന് ആരംഭിക്കും.

November ration distribution from the 3rd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാണക്കാട് കുടുംബത്തിന് പ്രസിഡൻറ് പദവിയില്ല; എസ്‌കെഎസ്എസ്എഫിൽ പിടിമുറുക്കി ലീഗ് വിരുദ്ധ വിഭാഗം

Delhi Protest: രാഹുലും നേതാക്കളും രാംലീലയിലേക്ക്

'സുന്ദര രാവണൻ' എത്തി; എംജിയുടെ ശബ്ദത്തില്‍ ലാലേട്ടന്‍; ചാർജാക്കി 'അതിമനോഹര'ത്തിലെ ആദ്യ ഗാനം

സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍?, ക്രെറ്റയുടെ അടുത്ത തലമുറ പതിപ്പ് 2027 ആദ്യം; വിശദാംശങ്ങള്‍

‘ഉലകമേ നോക്ക്’, സന്ദീപ് പ്രദീപ് ചിത്രം കോസ്മിക് സാംസണിലെ ആദ്യ ഗാനം പുറത്ത്