വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട്  
Kerala

'ഇപ്പോള്‍ മറുപടി അപ്രസക്തം, പൂര്‍ണ രൂപം അറിയട്ടെ'; വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നും ഇപ്പോള്‍ മറുപടി അപ്രസക്തമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം. അതുകൊണ്ട് ഇതേപ്പറ്റി ചോദ്യങ്ങളോ മറുപടിയോ ഇപ്പോള്‍ അപ്രസക്തമാണ്. ഈ ചര്‍ച്ച ഇപ്പോള്‍ വേണ്ട. കുറച്ചുകഴിയട്ടെ'- വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. ഐക്യ നീക്കം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തള്ളി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐക്യത്തില്‍ നിന്നും പിന്മാറിയ കാര്യം എന്‍എസ്എസ് അറിയിച്ചത്.

പല തവണ എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യശ്രമം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യ ശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പരാജയമാകുമെന്ന് എന്‍എസ്എസ് വിലയിരുത്തി. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ വീണ്ടും ഐക്യം പ്രായോഗികമല്ല.

എന്‍എസ്എസിനോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

nss withdraws from alliance with sndp: Vellappally Natesan reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു; ബിഹാർ സ്വദേശിയായ പ്രതി പിടിയിൽ

'ഇതുമാതിരിയൊരു ഫീല്‍ ഇതുക്ക് മുന്നാടി ഇരുന്തതേ ഇല്ല'; മധുബാല-ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ട്രെയ്‌ലർ

പ്രശസ്ത നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു; നാല് പതിറ്റാണ്ടിന്റെ അഭിനയ സപര്യയ്ക്ക് വിരാമം

എംബസിയില്‍ നിന്നെന്ന് പറഞ്ഞ് വിളിക്കും; 'കോളര്‍ ഐഡി സ്പൂഫിങ്', യുഎഇയില്‍ മുന്നറിയിപ്പ്

SCROLL FOR NEXT