അറസ്റ്റിലായ പ്രതി/ ടെലിവിഷൻ ദൃശ്യം 
Kerala

കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

പെട്ടെന്ന് മുറിയിലേക്ക് കയറിച്ചെന്ന യുവാവ് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ശ്രീമൂലനഗരം സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട്  മട്ടാഞ്ചേരി പാലസ് കൂള്‍ ബാറില്‍ വെച്ചായിരുന്നു സംഭവം. 

ഇവിടെ ജീവനക്കാരിയായ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിന്നും ജ്യൂസ് കഴിച്ച യുവാവ് ഏറെ നേരം അവിടെ തങ്ങി. ഇതോടെ യുവതി അകത്തേ മുറിയിലേക്ക് പോയി ഇരുന്നു. 

ഇതിനിടെ പെട്ടെന്ന് മുറിയിലേക്ക് കയറിച്ചെന്ന യുവാവ് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി. പരിഭ്രാന്തയായ യുവതി ഇറങ്ങി ഓടുകയും നാട്ടുകാരെ വിളിച്ച് അറിയിക്കുകയുമായിരുന്നു. ഇതിനിടെ യുവാവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. 

പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സമാന കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോക്‌സോ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് സൂചിപ്പിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21