Nurses  x
Kerala

മിനിമം വേതനം; ചില ജില്ലകളിൽ ഇപ്പോഴും ധാരണയായില്ല; നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി

200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.

മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിട്ട ആശുപത്രികളിലെ സമരം അവസാനിപ്പിച്ചു. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല.

ഇന്നലെ തൃശൂരിൽ ചില മാനേജ്മെൻ്റുകളുമായി നടന്ന ചർച്ച വിജയിച്ചിരുന്നു. പിന്നാലെ തൃശൂർ ദയ ഹോസ്പിറ്റൽ, സൺ മെഡിക്കൽ ഹോസ്പിറ്റൽ, മദർ ഹോസ്പിറ്റൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് എന്നിവിടങ്ങളിൽ സമരമവസാനിപ്പിച്ചു. നഴ്സുമാർ ജോലിയിലും പ്രവേശിച്ചു.

ഒത്തുതീർപ്പിന് തയ്യാറാവാത്ത ആശുപത്രികളിൽ അനിശ്ചിതകാല സമ്പൂർണ പണിമുടക്ക് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മാനേജ്മെൻ്റ് കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈടേഴ്സ് ഇന്ത്യയും യുഎൻഎയും ആയി നടന്ന ചർച്ചയിലാണ് ഹോസ്പിറ്റലുകളിലെ സമവായം ഉണ്ടായത്.

Private hospital Nurses have begun a full-scale strike demanding a minimum wage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

'സഞ്ജു ഫാന്‍സ് അസോസിയേഷന്‍ ആജീവനാന്ത പ്രസിഡന്റ്'; വിജയാഘോഷവുമായി ഗ്യാലറിയില്‍ ബേസിലും സംഘവും, വിഡിയോ

സി സി മുകുന്ദനെ പാളയത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം; ചര്‍ച്ചകളുമായി കോണ്‍ഗ്രസും ബിജെപിയും

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

SCROLL FOR NEXT