നഴ്‌സുമാര്‍  file
Kerala

ചര്‍ച്ച പരാജയം; വ്യാഴാഴ്ച മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. മാനേജ്‌മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.

ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ശമ്പള പരിഷ്‌കരണം അപ്രായോഗികം എന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തതോടെയാണ്. നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക് എന്ന് അറിയിച്ചത്.

നേരത്തെ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ ഉന്നയിക്കുന്നത്. നഴ്‌സുമാരുടെ സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.

Nurses in private hospitals go on strike again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ യുവതി പ്രവേശന വിലക്ക് തുടരണം; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപി സീല്‍; അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ല, ഇടവേള പ്രഖ്യാപിച്ച് ട്രംപ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സൂപ്പര്‍ പവര്‍ ഒന്നുമില്ലല്ലോ....'; സീബ്ര ലൈന്‍ ഇല്ലാത്തിടത്ത് റോഡ് മുറിച്ചുകടക്കുമ്പോള്‍, മുന്നറിയിപ്പുമായി എംവിഡി

എംജി സർവകലാശാലയിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

അത് ക്ലറിക്കല്‍ പിഴവ്; ബിജെപി സീലില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT