കാസര്‍കോട്: കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കുറ്റിക്കോല്‍ ബേത്തൂര്‍പാറ സ്വദേശി മഹിമയാണ് (20) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മഹിമയുടെ അമ്മ വനജ, സഹോദരന്‍ മഹേഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന്‍ മഹേഷും ചേര്‍ന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ പടിമരുതില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേരെയും നാട്ടുകാര്‍ കാസര്‍കോട് ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ.
തൂങ്ങിയതാണോ കാര്‍ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയില്‍ ചികിത്സയിലാണ്.
Nursing student, found hanging at home, died after the vehicle transporting her to the hospital met with an accident in Kasaragod
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates