'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

14 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതിലെ 13 ക്ലബുകളും പ്രീ-സീസൺ പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചു കഴിഞ്ഞു. എന്നാൽ ഒഡീഷ എഫ്സി ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല.
Odisha FC
Odisha FC Players Write to Club Over Six Month Salary Delay Ahead of ISL Season Odisha FC/x
Updated on
1 min read

കൊച്ചി: ദീർഘകാല അനിശ്ചിതത്വത്തിന് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫെബ്രുവരി 14-ന് ആരംഭിക്കുകയാണ്. സിംഗിൾ റൗണ്ട്-റോബിൻ ഫോർമാറ്റിലുള്ള ഈ സീസണിൽ ഓരോ ടീമുകൾക്കും 13 മത്സരങ്ങൾ വീതമാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം കപ്പ് നേടും.

Odisha FC
ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

14 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതിലെ 13 ക്ലബുകളും പ്രീ-സീസൺ പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചു കഴിഞ്ഞു. എന്നാൽ ഒഡീഷ എഫ്സി ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ഈ സീസണിൽ പങ്കെടുക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചെങ്കിലും പുതിയ സൈനിങിനെക്കുറിച്ചോ,പരിശീലനം സംബന്ധിച്ചോ യാതൊരു വിവരവും ഇതുവരെ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Odisha FC
സന്തോഷ് ട്രോഫി: കേരളത്തിന്റെ മത്സരം മാറ്റി വെച്ചു, കാരണം ഗതാഗതക്കുരുക്ക്

അതേ സമയം, ഒഡീഷാ ടീം അംഗങ്ങൾ ചേർന്ന് മാനേജ്‍മെന്റിന് കത്ത് നൽകിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും നിരവധി കളിക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും കത്തിൽ പറയുന്നു.

ക്ലബ്ബ് നേരിടുന്ന വെല്ലുവിളികൾ ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ശമ്പളവിതരണം നിർത്തിയതോടെ കളിക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പള കുടിശ്ശിക പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ നൽകണം എന്നാണ് കത്തിലൂടെ താരങ്ങൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിലും ഒഡിഷ അധികൃതർ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Summary

Sports news: Odisha FC Players Write to Club Over Six Month Salary Delay Ahead of ISL Season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com