ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03 ഉപഗ്രഹം ജിഎസ്എൽവി-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ 'നാവിക്' (NavIC) പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിൻ്റെ ഇരുപതാം ദൗത്യവും. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates