രാജ​ഗോപാലിനെ എംവി ​ഗോവിന്ദൻ സ്വീകരിക്കുന്നു/ എക്സ്പ്രസ് ചിത്രം 
Kerala

അപ്രതീക്ഷിത അതിഥിയായി ഒ രാജഗോപാല്‍; എഴുന്നേറ്റു ചെന്ന് കൈകൊടുത്ത് സ്വീകരിച്ച് എംവി ഗോവിന്ദന്‍; പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഒന്നേകാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗം പകുതിയോളം പിന്നിട്ടപ്പോഴായിരുന്നു ഒ രാജഗോപാല്‍ സദസ്സിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ ബഹിഷ്‌കരണ നിര്‍ദേശം ലംഘിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ കേരളീയം സമാപനവേദിയിലെത്തിയത് ശ്രദ്ധേയമായി. പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒ രാജഗോപാലിനെ പ്രത്യേകം സ്വാഗതം ചെയ്യാനും മറന്നില്ല.

മുഖ്യമന്ത്രിയുടെ ഒന്നേകാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗം പകുതിയോളം പിന്നിട്ടപ്പോഴായിരുന്നു ഒ രാജഗോപാല്‍ സദസ്സിലേക്ക് എത്തിയത്. മുന്‍ നിരയിലിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എഴുന്നേറ്റു ചെന്ന് കൈകൊടുത്ത് മുതിര്‍ന്ന നേതാവിനെ സ്വീകരിച്ചു. 

തുടര്‍ന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ ഒ രാജഗോപാലിന് ഇരിപ്പിടവും നല്‍കി. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമീപമായിരുന്നു രാജഗോപാല്‍ ഇരുന്നത്. കേരളീയം നല്ല പരിപാടിയാണെന്നും, ആരു നടത്തിയാലും നല്ലതിനെ നല്ലതെന്ന് പറയുമെന്നുമായിരുന്നു രാജഗോപാല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും