Kerala

സുരേഷ് ​ഗോപിക്കെതിരെ അശ്ലീല പ്രചാരണം; ആം ആദ്മി പ്രവർത്തകൻ അറസ്റ്റിൽ

സുരേഷ് ​ഗോപിയും ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ ആക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ​ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ​ഗോപിയും ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് ബിജെപി ജില്ലാ ജനറൽ സെകട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ വിഡിയോ അശ്ലീലമായി വക്രീകരിച്ച് ഇൻസ്റ്റ​ഗ്രാം വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഹരി ചേർപ്പ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ശ്യാം കാട്ടൂർ അറസ്റ്റിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയ്ക്കെതിരെ നിരന്തരമായി ദുഷ്പ്രചാരണം നടത്തുന്ന ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുടർച്ചാണ് തൃശ്ശൂരിൽ ഉണ്ടായ അശ്ലീല പ്രചാരണമെന്നും പ്രതിയെക്കെതിരെ മാതൃകപരമായി നടപടികൾ ഉണ്ടാകണമെന്നും കെആർ ഹരി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT