പ്രതീകാത്മക ചിത്രം 
Kerala

കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. 

കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ജൂണ്‍ 1ന് യാത്ര തിരിച്ച സില്‍ച്ചര്‍ - തിരുവനന്തപുരം, ദിബ്രുഗര്‍ - കന്യാകുമാരി, ഷാലിമാര്‍ - തിരുവനന്തപുരം ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്‌ന-എറണാകുളം എക്‌സ്പ്രസും തിരിച്ചുവിട്ടു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി 48 ട്രെയിനുകൾ റദ്ദാക്കിയിച്ചുണ്ട്. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കി

ഇന്നലെ രാത്രി 7:20നാണ് ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.‌ ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ