അഡ്വ. ലാലി വിൻസെന്റ് മാധ്യമങ്ങളെ കാണുന്നു 
Kerala

അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ലാലി വിൻസെന്റ് , 47 ലക്ഷം കിട്ടിയത് ഫീസിനത്തിൽ, വിവരങ്ങൾ ഇഡിക്ക് കൈമാറി, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

തന്റെ അക്കൗണ്ട് ആരും മരവിപ്പിച്ചിട്ടില്ലെന്നും ലാലി വിന്‍സെന്റ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ റെയ്ഡിന് പിന്നാലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസിലെ ഒന്നാം പ്രതി അനന്ത കൃഷ്ണന്റെ നിയമോപദേശകയായ ലാലി വിൻസന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷം രൂപയും അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും ഇഡി മരവിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു. അതേസമയം തന്റെ അക്കൗണ്ട് മരവിപ്പിച്ചില്ലെന്ന് ലാലി വിൻസെന്റ് മധ്യാമങ്ങളോട് പറഞ്ഞു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വക്കീല്‍ ഫീസായി കിട്ടിയ 47 ലക്ഷത്തിന്റെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയതായി അസ്വ. ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

ഇഡി വന്നു തന്നെ ചോദ്യം ചെയ്തിരുന്നു. കേസിനെ കുറിച്ചും കക്ഷികളെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ താൻ ഇഡിയോട് പറഞ്ഞിട്ടുണ്ട്. അനന്തു കൃഷ്ണൻ തന്റെ കക്ഷിയാണ്. അദ്ദേഹത്തെ ഒരിക്കലും തള്ളിപ്പറയില്ല. താൻ മൂന്ന് വർഷം മൂന്ന് സ്ഥാപനങ്ങളിലായി ജോലി ചെയ്തതിന്റെ ഫീസാണ് നാൽപ്പത്തിയേഴു ലക്ഷത്തി നാലായിരത്തി അഞ്ഞു രൂപ. അതിന്റെ വിവരങ്ങൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്.

തന്നെ ആരും കബിളിപ്പിച്ചിട്ടില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. അതേസമയം പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ് നടത്തി. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന നടത്തിയത്. ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ ഡ്രൈവിലെ ആര്‍മി ഫ്‌ലാറ്റിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റും പ്രതിയാണ്.

ആനന്ദകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പരിശോധന. സായി ഗ്രാം ഓഫീസുകളിലും റെയ്ഡ് നടത്തുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫാസുകളിലും പരിശോധന നടത്തുന്നുണ്ട്. പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കോളപ്രയിലെ ഓഫീസിലും വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് അനന്തു കൃഷ്ണന്‍ പാതിവില തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT