Kerala

ഗുരുവായൂരപ്പന് വഴിപാട്; 25 ലക്ഷം വില മതിക്കുന്ന സ്വര്‍ണ നിവേദ്യക്കിണ്ണം നല്‍കി ചെന്നൈ സ്വദേശി

ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്.

സ്വര്‍ണക്കിണ്ണം

ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വര്‍ണക്കിണ്ണം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം 38.93 പവന്‍ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങി.

ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. വഴിപാടുകാര്‍ക്ക് ഗുരുവായൂരപ്പന് ചാര്‍ത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങള്‍ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം