ചിത്രം: പിടിഐ 
Kerala

ആള്‍ക്കൂട്ടം ഉണ്ടായാല്‍ ഉത്തരവാദി ഉദ്യോഗസ്ഥര്‍; ജനങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ വീണ്ടും നിയന്ത്രണം, നിര്‍ദേശങ്ങള്‍ കടുപ്പിച്ച് കേന്ദ്രം

വീഴ്ച വന്നാൽ ഉദ്യോ​ഗസ്ഥരെ ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും. 
വീഴ്ച വന്നാൽ ഉദ്യോ​ഗസ്ഥരെ ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 

ആളുകൾ കൂടുതലായി എത്തുന്ന മാർക്കറ്റുകൾ, മാളുകൾ, വാണിജ്യസമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പെരുമാറ്റച്ചട്ടം പാലിക്കാതെ ജനങ്ങൾ തടിച്ചുകൂടിയാൽ അവിടം ഹോട്ട്‌സ്പോട്ടായി കണക്കാക്കുകയും വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യണം എന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലാണ് കർശനമായി നിയന്ത്രണങ്ങൾ തുടരാൻ നിർദേശിക്കുന്നത്. വളരെ ശ്രദ്ധയോടെ സാവധാനമായിരിക്കണം ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.   ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ചച്ചന്തകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, മണ്ഡികൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, സ്റ്റേഡിയങ്ങൾ, കല്യാണവേദികൾ തുടങ്ങിയവ ഹോട്ട്സ്പോട്ടുകളായതിനാൽ പെരുമാറ്റച്ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. 

ജനങ്ങൾ പെരുമാറ്റച്ചട്ടങ്ങളോട് സഹകരിക്കുന്നില്ലെങ്കിൽ നിലവിലുള്ള നിയമപ്രകാരം കർശനനിയന്ത്രണങ്ങൾ തിരികെക്കൊണ്ടുവരണം. വാക്സിനേഷൻ വൻതോതിൽ വർധിക്കുന്നതുവരെ ​ഗൗരവമായി തന്നെ നിയന്ത്രണങ്ങൾ നടപ്പിലാക്കണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക