കമലമ്മ പാട്ടി/ ടിവി ദൃശ്യം 
Kerala

മലക്കപ്പാറയിൽ വയോധിക പുഴുവരിച്ച നിലയിൽ; ഉടൻ പുറത്തെത്തിച്ച് വിദ​ഗ്ധ ചികിത്സ നൽകാൻ കലക്ടറുടെ ഉത്തരവ്

വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര ഇടപെടൽ. ജില്ലാ ട്രൈബർ ഓഫീസർ ഉടൻ സ്ഥലത്തെത്താൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർദേശിച്ചു. എത്രയും വേ​ഗം വൃദ്ധയെ പുറത്തെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. 

വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നൽകണമെന്ന്  ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി ഊര് സ്ഥിതി ചെയ്യുന്നത്. 

കാൽനടയായി മാത്രമേ ഇവിടെ താമസിക്കുന്നവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ നിന്നും  കമലമ്മ പാട്ടിയെ ചുമന്ന് മാത്രമേ താഴെ റോഡിലേക്ക് എത്തിക്കാനാകൂ. അതിന് കഴിയാതിരുന്നതോടെയാണ് വൃദ്ധ കിടപ്പിലായി പുഴുവരിക്കുന്ന സ്ഥിതിയായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT