വൃദ്ധയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യത്തില്‍ നിന്ന്‌ 
Kerala

മുറ്റത്ത് വലിച്ചിഴച്ചു, മുഖത്ത് അടിച്ചു, നിലത്തിട്ട് ചവിട്ടി; വൃദ്ധമാതാവിന് ക്രൂരമര്‍ദ്ദനം; മകന്‍ കസ്റ്റഡിയില്‍

വരാന്തയിലേക്ക് എടുത്തെറിയുകയും, മുറ്റത്ത് കൂടെ വലിച്ചഴക്കുകയും, മുതുകിനും തലയ്ക്കും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്ലം ചവറയിലാണ് സംഭവം. 84 വയസ്സുള്ള ഓമനയെ ആണ് മകന്‍ പണം ചോദിച്ച് അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. തടയാന്‍ ചെന്ന സഹോദരനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതി ഓമനക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് ക്രൂരമര്‍ദ്ദനം അരങ്ങേറിയത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദ്ദനം. വരാന്തയിലേക്ക് എടുത്തെറിയുകയും, മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും, മുതുകിനും തലയ്ക്കും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഒാമനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പൊലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വാര്‍ഡ് മെമ്പറുടെ പരാതിയില്‍ പൊലീസ്  കേസെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം