പ്രതീകാത്മക ചിത്രം 
Kerala

ഇന്നലെ പലയിടത്തും മുടങ്ങി, ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കും; സപ്ലൈക്കോ  

കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാന്‍ ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് മുതല്‍ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ. ഇന്നലെ പല ജില്ലകളിലും കിറ്റ് വിതരണം തടസപ്പെട്ടതോടെയാണ് സപ്ലൈക്കോയുടെ നടപടി. ഇന്ന് മുതല്‍ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാന്‍ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.

ഇന്നലെ ആളുകള്‍ കിറ്റ് വാങ്ങാനെത്തിയെങ്കിലും കിറ്റ് കിട്ടാതെ മടങ്ങേണ്ട അവസ്ഥയായിരുന്നു. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമാണെങ്കിലും ഇന്നലെ കിറ്റ് വിതരണം നടന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം ഓണത്തിന് കിറ്റ് വിതരണം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്കുമായി കിറ്റ് വിതരണം പരിമിതിപ്പെടുത്തിയിരുന്നു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT