train|Onam Special Trains 2026 പ്രതീകാത്മക ചിത്രം
Kerala

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ പ്രത്യേക സർവീസുകൾ; ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള സമയത്താണ് ഈ ട്രെയിനുകൾ ഓടുക. മറുനാടൻ മലയാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും നാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതിനാണ് ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ , സൗത്ത് സെൻട്രൽ റെയിൽവേ , സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുമായി ചേർന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന ട്രെയിനുകളും സർവീസ് ദിവസങ്ങളും

1. ചെന്നൈ - കേരള റൂട്ട്

06119/06120 ചെന്നൈ സെൻട്രൽ - കൊല്ലം - ചെന്നൈ സെൻട്രൽ (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ (ആരക്കോണം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴി).

06117/06118 ചെന്നൈ സെൻട്രൽ - കൊല്ലം - ചെന്നൈ സെൻട്രൽ (വ്യാഴം, ശനി/വെള്ളി, ഞായർ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 6 വരെ 7 ട്രിപ്പുകൾ വീതം.

06110/06109 തിരുവനന്തപുരം - താമ്പരം - തിരുവനന്തപുരം (ബുധൻ/വ്യാഴം): പുനലൂർ, ചെങ്കോട്ട, മധുര വഴി.

06126/06125 മംഗളൂരു - ചെന്നൈ എഗ്‌മോർ - മംഗളൂരു (തിങ്കൾ/ചൊവ്വ): പാലക്കാട്, ഈറോഡ് വഴി.

2. ബംഗളൂരു / മൈസൂരു - കേരള റൂട്ട്

06555/06556 എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (വെള്ളി/ഞായർ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ.

06523/06524 എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (തിങ്കൾ/ചൊവ്വ): ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 1 വരെ.

06547/06548 എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ.

06147/06148 എറണാകുളം - എസ്.എം.വി.ടി ബംഗളൂരു (ഞായർ/തിങ്കൾ): ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 7 വരെ.

06227/06228, 06229/06230 മൈസൂരു - കണ്ണൂർ - ബാംഗ്ലൂർ കന്റോൺമെന്റ്: ഓഗസ്റ്റ് 25, 29 തീയതികളിൽ പ്രത്യേക സർവീസ്.

3. ഹൈദരാബാദ് / സിക്കന്ദരാബാദ് - കേരള റൂട്ട്

07193/07194 ഹൈദരാബാദ് - കൊല്ലം - ഹൈദരാബാദ് (ശനി/തിങ്കൾ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 7 വരെ.

07195/07196 ചെർലാപ്പള്ളി - കൊല്ലം - ചെർലാപ്പള്ളി (വെള്ളി/ശനി): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 5 വരെ.

07097/07098 ഹൈദരാബാദ് - മംഗളൂരു സെൻട്രൽ (ബുധൻ/വ്യാഴം): കണ്ണൂർ, ഷൊർണൂർ വഴി.

4. മറ്റ് പ്രധാന സർവീസുകൾ

06081/06082 തിരുവനന്തപുരം നോർത്ത് - സാന്ത്രാഗച്ചി (കൊൽക്കത്ത) (വെള്ളി/തിങ്കൾ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 7 വരെ.

07313/07314 ഹൂബ്ലി - കൊല്ലം - ഹൂബ്ലി (ഞായർ/തിങ്കൾ): ബെംഗളൂരു, പാലക്കാട് വഴി.

അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഈ ട്രെയിനുകളിലേക്കുള്ള ഓൺലൈൻ, കൗണ്ടർ ടിക്കറ്റ് ബുക്കിംഗുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

To clear the massive seasonal rush for Onam, Indian Railways and Southern Railway have notified 112 special train services between August 14 and September 6, 2026, connecting Kerala with major cities like Chennai, Bengaluru, Hyderabad, and Kolkata.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

വീടിനുള്ളിൽ ദുർ​ഗന്ധമുണ്ടോ? ബേക്കിങ് സോഡ കൊണ്ടൊരു പരീക്ഷണം നോക്കിയാലോ!

ഷമി, സർഫറാസ്, ഈശ്വരൻ... പുരികം ഉയരും ചില 'അ​ഗാർക്കർ തഴയലുകൾ'

ആകാശത്തെ ഭീതിക്ക് ശേഷം കോടതിയിലും പരാക്രമം; വിമാനത്തിൽ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച യുവാവ് മജിസ്‌ട്രേറ്റിന് മുന്നിൽ ജാമ്യപേപ്പർ വലിച്ചുകീറി

ആകാശത്ത് വെച്ച് എത്ര ശ്രമിച്ചാലും തുറക്കാന്‍ പ്രയാസമുള്ള 'എമര്‍ജന്‍സി എക്‌സിറ്റ്'; ശ്രമിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍