താമരശേരി ചുരത്തിലെ ​ഗതാ​ഗതക്കുരുക്ക്  
Kerala

ഓണം: ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച വരെ ട്രാഫിക് നിയന്ത്രണം

ഓണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് താമരശേരി ചുമരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് താമരശേരി ചുമരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തില്‍ ഈ മാസം 28 വരെ എവിടെയും വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

ചുരം റോഡില്‍ കൂട്ടം കൂടാനും അനുവദിക്കില്ല. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാന്‍ ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്‌ഐ സത്യന്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം ട്രാഫിക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Onam: Traffic restrictions at Thamarassery churam until Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം