തിരുവനന്തപുരം: സ്ത്രീസമത്വം വെറും വാചകക്കസർത്തല്ലിവിടെ. സമ്പത്തിന്റെ വിതരണത്തിലും സമത്വത്തിലേക്കുള്ള പാതയിലാണ് കേരളം. പുരുഷന്മാരുടെ പേരിൽ മൂന്ന് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ സ്ത്രീകളുടെ പേരിലും ഒന്ന് ഉയരുന്നുണ്ടെന്ന് സംസ്ഥാന സർക്കാരിന്റെ 2022-23 ലെ ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. വീടോ ഭൂമിയോ സ്വന്തം പേരിലുള്ള സ്ത്രീകൾക്ക് ഡൊമസ്റ്റിക് വയലൻസിനെ നേരിടാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
സംസ്ഥാനത്തെ സ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുരുഷ-സ്ത്രീ അനുപാതം 6:1 ആണെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലകള്‍ പരിശോധിച്ചാല്‍ കൊല്ലമാണ് മുന്നില്‍. പുതിയ കെട്ടിടങ്ങളില്‍ 1.76 കെട്ടിടങ്ങളും സ്ത്രീകളുടെ ഉടമസ്ഥതയിലാണ്. മലപ്പുറമാണ് പട്ടികയില്‍ പിന്നില്‍.
സ്വകാര്യ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആകെ 4.31 ലക്ഷം പുതിയ കെട്ടിടങ്ങളില്‍ 2.77 ലക്ഷം പുരുഷന്മാരും, ഒരു ലക്ഷം സ്ത്രീകളും, 53,055 സംയുക്ത ഉടമസ്ഥതയിലുമാണുള്ളത്. നാലെണ്ണം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരങ്ങളിലാണ് ഉയര്‍ന്ന അനുപാതം രേഖപ്പെടുത്തിയിരിക്കുന്നത്. സ്വത്തിന്റെ ഉടമസ്ഥ വിതരണത്തില്‍ ലിംഗസമത്വത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. കാര്‍ഷിക സെന്‍സസ് പ്രകാരം കേരളത്തില്‍ സ്ത്രീകളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം താരതമ്യേന ഉയര്‍ന്നതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു എന്നും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസര്‍ പ്രവീണ കൊഡോത്ത് പറയുന്നു.
കേരളത്തില്‍ ഉണ്ടായിരുന്ന 'മരുമക്കത്തായം' ഉള്‍പ്പെടെ സ്ത്രീകളുടെ മുന്നേറ്റത്തിന് അടിത്തറയിട്ടെന്നും പ്രവീണ പറയുന്നു. ഇതിന് പുറെ സര്‍ക്കാരിന്റെ സൗജന്യ ഭവന പദ്ധതികളിലും ബാങ്ക് വായ്പകളിലും സ്ത്രീകള്‍ക്ക് നല്‍കുന്ന മുന്‍ഗണന ഇന്നത്തെ സ്ത്രീ ഉടമസ്ഥാവകാശ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2015-16 മുതല്‍ എട്ട് വര്‍ഷത്തെ കാലയളവില്‍, പുരുഷ-സ്ത്രീ ഉടമസ്ഥാവകാശ അനുപാതം ഏകദേശം 2.7:1 എന്ന നിലയില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. ക്രമാനുഗതമായ വര്‍ദ്ധനവ് ഇല്ലെങ്കിലും സ്വത്തിന്റെ ഉടമസ്ഥാവകാശത്തിലെ ലിംഗപരമായ അന്തരം കുറയുന്നു എന്നത് ഒരു നല്ല സൂചനയാണ്,' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വത്തിന്റെ ഉടമസ്ഥാവകാശം സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നുവെന്ന് പ്രവീണ പറഞ്ഞു. 'സ്വത്തുക്കള്‍ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ കൂടുതല്‍ മികച്ച നിലയിലായിരിക്കും. ഇത് അവരുടെ ശാരീരികവും സാമൂഹികവുമായ സുരക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകള്‍ സ്വത്ത് വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുകള്‍ ഗുണം ചെയ്യും. ' പ്രവീണ കൊഡോത്ത് പറഞ്ഞു.
കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 4,39,857 പുതിയ കെട്ടിടങ്ങളില്‍ 4,31,111 (98.01%) സ്വകാര്യ വ്യക്തികളുടേതാണ്. 3,244 (0.74%) സര്‍ക്കാര്‍ അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉടമസ്ഥരാകുന്നു. അവയില്‍ 72.21% റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. 62,576 കെട്ടിടങ്ങളുമായി മലപ്പുറം ഒന്നാമതും ഏറ്റവും കുറവ് ഇടുക്കി (10,598) ഉം ആണ്. 2022-23 ല്‍ അവസാനിച്ച 11 വര്‍ഷത്തെ കാലയളവില്‍, കെട്ടിട നിര്‍മ്മാണ ചെലവില്‍ ഇടുക്കിയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് രേഖപ്പെടുത്തി, ഏറ്റവും കുറവ് തിരുവനന്തപുരത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates