ടൗണിലിറങ്ങിയ കാട്ടുപന്നി, കട നശിപ്പിച്ച നിലയിൽ  ടിവിദൃശ്യം
Kerala

തിരുവനന്തപുരത്ത് കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്, നിരവധി കടകള്‍ക്ക് കേടുപാട്

ഇന്നലെ വൈകീട്ടാണ് പന്നികള്‍ ജനവാസമേഖലയിലിറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാടുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു നാലു പന്നികള്‍ ജനവാസമേഖലയിലിറങ്ങിയത്. രണ്ടു കടകളില്‍ കയറി കാട്ടുപന്നികള്‍ അക്രമമഴിച്ചു വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയ് അക്വേറിയം എന്ന കടയില്‍ക്കയറിയ പന്നികള്‍ കടയിലുള്ള അക്വേറിയം കുത്തിമറിച്ചിട്ട് നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ കിങ്‌സ് മൊബൈല്‍ ഷോപ്പിലും കയറി അക്രമം നടത്തി. ഷോപ്പ് ഉടമ സുധീറിനെ പന്നികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

സുധീറിന്റെ പരിക്ക് സാരമുള്ളതല്ല. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലും പന്നികള്‍ നാശമുണ്ടാക്കി. വെള്ളറട മേഖലയില്‍ സമീപകാലത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും