One person died in a tiger attack in Wayanad സ്ക്രീൻഷോട്ട്
Kerala

സഹോദരിയോടൊപ്പം വിറക് ശേഖരിക്കാന്‍ പോയി; വയനാട് കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമനാണ് മരിച്ചത്. പുഴയോരത്ത് വച്ച് കടുവ പിടികൂടി വനമേഖലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെയാണ് സംഭവം. സഹോദരിയോടൊപ്പം പുഴയോരത്ത് വനമേഖലയോട് ചേര്‍ന്ന് വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് കടുവ ആക്രമിച്ചത്. വനപാലകരെ ഉടന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറിച്ചിയാട് റേഞ്ചില്‍ പെട്ട പ്രദേശമാണിത്. തോളിനാണ് കടിയേറ്റത്. തല്‍ക്ഷണം മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.

One person died in a tiger attack in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ഇന്‍കമിങ് കോള്‍ അലര്‍ട്ട്, ടിഎഫ്ടി ഡിസ്‌പ്ലേ; പരിഷ്‌കരിച്ച കെടിഎം 160 ഡ്യൂക്ക് വിപണിയില്‍, 1.79 ലക്ഷം രൂപ വില

ജങ്ക് ഫുഡ് ക്രേവിങ്സ്, വില്ലൻ ബ്രേക്ക്ഫാസ്റ്റ്

വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍, സ്‌കൂള്‍ കലോത്സവം പരാതി രഹിത മേളയായി മാറും; മന്ത്രി വി ശിവന്‍കുട്ടി

ഗഗന്‍യാന്‍: ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണങ്ങള്‍ വിജയകരം, നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ

SCROLL FOR NEXT