ഫയല്‍ ചിത്രം 
Kerala

തിങ്കളാഴ്ച മുതൽ ടൈംടേബിൾ മാറും; ഓൺലൈൻ ക്ലാസിന് പുതിയ സമയക്രമം 

നവംബര്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമമാണ് പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകള്‍ തുറക്കുമ്പോള്‍ ഓൺലൈൻ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ചു. കുട്ടികൾ നേരിട്ട് സ്കൂളിലെത്തി ക്ലാസുകളിൽ സംബന്ധിക്കുന്നതിനൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും നടത്തും. നവംബര്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമമാണ് ഇപ്പോൾ പുറത്തുവിട്ടത്. 

ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍

പ്ലസ്ടുക്കാർക്ക് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ആയിരിക്കും ക്ലാസ്. ഇതേ ക്ലാസുകൾ രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണി മുതലും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും‍ ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 മുതലും സംപ്രേഷണം ചെയ്യും.

ഒന്നു മുതല്‍ ഏഴുവരേയും പത്താം ക്ലാസിനും ഉച്ചക്ക്യ്ക്ക് ശേഷമാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക് 2, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 05.30 മുതല്‍ 07.00 വരെയാണ്. പത്തിലെ 3 ക്ലാസുകളും‍ അടുത്ത ദിവസം രാവിലെ 06.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.

ജി-സ്യൂട്ട് 

ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടന്നുകൊണ്ടിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐ ഡി നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിലെ മുഴുവന്‍ ക്ലാസുകളുടേയും പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ തൊട്ടടുത്ത ദിവസം ലഭിക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു