ഫയല്‍ ചിത്രം 
Kerala

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി; നാളെ മുതൽ ടിക്കറ്റ് എടുക്കാം

സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 4 മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism  എന്ന വെബ്‌സൈറ്റിൽ 3 മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം. 

സന്ദർശകർ  ഓൺലൈൻ ആയി തുക അടച്ച് സൈറ്റിൽ നിന്ന് ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്‌തോ സൂക്ഷിക്കണം. ഇ-ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം