മുഹമ്മദ് മിനാജ്, ഷംനാദ്  
Kerala

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വൈദികന്റെ 1.50 കോടി തട്ടി; രണ്ട് പേർ പിടിയിൽ

ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 1.50 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാ​ഗ്ദാനം ചെയ്ത് പലപ്പോഴായി 1.50 കോടി രൂപ പ്രതികള്‍ തട്ടിയത്.

ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ തുക പ്രതികൾ എടിഎം വഴി പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുങ്ങിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും