മുഹമ്മദ് അന്‍താഷ് 
Kerala

വാട്‌സ് ആപ്പ് വഴി ഓണ്‍ലൈന്‍ ട്രേഡിങ്;യുവതിയില്‍ നിന്ന് തട്ടിയത് 51 ലക്ഷം രൂപ, യുവാവ് അറസ്റ്റില്‍

യുവതിയുടെ വാട്‌സാപ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ യുവതിയില്‍ നിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടിക്കല്‍ താഴം സ്വദേശിനിയില്‍നിന്നു പണം തട്ടിയ കേസിലാണ് പ്രതി കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി മുഹമ്മദ് അന്‍താഷിനെ (25) ചേവായൂര്‍ പൊലീസ് പിടികൂടിയത്. യുവതിയുടെ വാട്‌സാപ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പിലൂടെ 2024 ഏപ്രില്‍, മേയ് മാസങ്ങളിലായി 51,48,100 രൂപ പ്രതി ചതിച്ചു കൈവശപ്പെടുത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ തുക സംസ്ഥാനത്തിന് പുറത്തുള്ള 9 അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതില്‍ ഒരു അക്കൗണ്ടില്‍ നിന്നും തുക ട്രാന്‍സ്ഫര്‍ ചെയ്തത് കാസര്‍കോട് സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു.

കാസര്‍കോട് ടൗണില്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍നിന്നു ചെക്ക് ഉപയോഗിച്ച് 9 ലക്ഷത്തോളം രൂപ പ്രതി പിന്‍വലിച്ചു. അന്വേഷണത്തിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ വിദ്യാനഗര്‍ലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT