ഫയല്‍ ചിത്രം 
Kerala

ഉമ്മൻചാണ്ടി കോവിഡ് മുക്തനായി; വീട്ടിൽ തിരിച്ചെത്തി 

മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കോവിഡ് മുക്തനായതായി വീട്ടിൽ തിരിച്ചെത്തിയെന്ന് മകൻ ചാണ്ടി ഉമ്മൻ. കോവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം അറിയിച്ചത്.

'അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'- എന്നാണ് ചാണ്ടി ഉമ്മൻ കുറിച്ചിരിക്കുന്നത്. 

ഈ മാസം എട്ടിനാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.  പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥിയായ ഉമ്മൻചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT