ഉമ്മന്‍ചാണ്ടി, എ വി ഗോപിനാഥ്/ ഫയല്‍ ചിത്രം 
Kerala

രാത്രി പന്ത്രണ്ടുമണിക്ക് ഉമ്മന്‍ചാണ്ടി കാണാനെത്തി; പതിനഞ്ചു മിനിറ്റില്‍ പ്രശ്‌നപരിഹാരം, പ്രചാരണത്തിന് ഇറങ്ങുമെന്ന് ഗോപിനാഥ്

കോണ്‍ഗ്രസുമായി ഉടക്കിനിന്ന എ വി ഗോപിനാഥിനെ ഒപ്പംനിര്‍ത്തി ഉമ്മന്‍ചാണ്ടി.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോണ്‍ഗ്രസുമായി ഉടക്കിനിന്ന എ വി ഗോപിനാഥിനെ ഒപ്പംനിര്‍ത്തി ഉമ്മന്‍ചാണ്ടി. വിമതസ്വരം ഉയര്‍ത്തിയ ഗോപിനാഥുമായി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച അര്‍ധരാത്രി ചര്‍ച്ച നടത്തി. പതിനഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ താന്‍ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ് പ്രതികരിച്ചു. തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാത്രി ഏഴോടെ കോട്ടയത്ത് നിന്ന് പുറപ്പെട്ട ഉമ്മന്‍ചാണ്ടി പന്ത്രണ്ടുമണിക്കാണ് പെരിങ്ങോട്ട് കുറിശ്ശിയില്‍ എത്തിയത്. ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുന്‍പ്, രമേശ് ചെന്നിത്തലയും ഗോപിനാഥിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. കെ സുധാകരനും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 

ഗോപിനാഥിനെ പാര്‍ട്ടിക്ക് വേണമെന്നും സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒന്നരമാസം മുന്‍പ്, ഗോപിനാഥിന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാത്ത സാഹചര്യത്തില്‍, സ്ഥാനം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിനും പിജെ ജോസഫിനും കാബിനറ്റ് പദവി: തീരുമാനം ഇന്ന്?: മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു