ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല 
Kerala

ഉമ്മന്‍ ചാണ്ടിയുടെ കൈവശം 1000 രൂപ, സ്വന്തം വാഹനമില്ല; രമേശ് ചെന്നിത്തലയുടെ കയ്യില്‍ 25000 രൂപ

ഉമ്മന്‍ ചാണ്ടിയുടേയും, ഭാര്യയുടേയും, മകന്റേയും പേരില്‍ 74.37 ലക്ഷത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈവശമുള്ളത് 1000 രൂപ. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും, മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപമായി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 67,704 രൂപയും, ഭാര്യയുടെ പേരില്‍ 24,83,092 രൂപയുമുണ്ട്. ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുടെ നിക്ഷേപമുണ്ട്. 

ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിലാണ് സ്വിഫ്റ്റ് കാര്‍. ഉമ്മന്‍ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും, ഭാര്യയുടെ കൈവശം 296 ഗ്രാവും സ്വര്‍ണവുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടേയും, ഭാര്യയുടേയും, മകന്റേയും പേരില്‍ 74.37 ലക്ഷത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. 

3.41 കോടി രൂപ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് പുതുപ്പള്ളിയിലുണ്ട്. ഭാര്യയുടെ പേരില്‍ തിരുവനന്തപുരത്ത് 2200 ച അടിയുള്ള വീടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ബാധ്യതകളില്ല. എന്നാല്‍ ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപയുടെ ബാധ്യതയുണ്ട്. 

25,000 രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിലുള്ളത്. ഭാര്യ അനിതാ രമേശിന്റെ കൈവശം 15,000 രൂപയുണ്ട്. ഡല്‍ഹി പാര്‍ലമെന്റ് ഹൗസിലെ എസ്ബിഐ ശാഖയില്‍ 5,89,121.12 രൂപയുടെ നിക്ഷേപമാണ് ചെന്നിത്തലയ്ക്കുള്ളത്. 

ഇതിനൊപ്പം തി​രു​വ​ന​ന്ത​പു​രം ട്ര​ഷ​റി സേ​വി​ങ്സ് ബാ​ങ്കി​ൽ 13 ,57,575 രൂ​പ​യും നി​ക്ഷേ​പ​മാ​യു​ണ്ട്. ശാ​സ്ത​മം​ഗ​ലം ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ 42,973 രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഭാര്യയുടെ‌ പേ​രി​ൽ ഡ​ൽ​ഹി ജ​ൻ​പ​ഥ്​​ എ​സ്ബിഐ ശാ​ഖ​യി​ൽ 6,16,246 രൂ​പ നി​ക്ഷേ​പ​മു​ണ്ട്. അ​വി​ടെ​ത​ന്നെ മ​റ്റ് ര​ണ്ട് അ​ക്കൗ​ണ്ടി​ലാ​യി 20,97,698 രൂ​പ​യും 11,99,433 രൂ​പ​യു​മു​ണ്ട്. 

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് പേ​രൂ​ർ​ക്ക​ട ശാ​ഖ​യി​ൽ 51,367 രൂ​പ​യും ആ​ർ ഡി​യാ​യി 1,32,051 രൂ​പ​യു​ടെ നി​ക്ഷേ​പ​വും അ​നി​ത​ക്കു​ണ്ട്.ആ​ക്സി​സ് ബാ​ങ്കി​െൻറ ക​വ​ടി​യാ​ർ ശാ​ഖ​യി​ൽ 1,96,289 രൂ​പ​യും തൊ​ടു​പു​ഴ നെ​ടു​മ​റ്റം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 1,27,678 രൂ​പ​യും അ​നി​ത​യു​ടെ പേ​രി​ലു​ണ്ട്. ഇ​വി​ടെ​ 4,07,312 രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ​മു​ള്ള​താ​യും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യോ​ടൊ​പ്പ​മു​ള്ള സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടോ​ളം  കേ​സു​ക​ളുമുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും