ഉമ്മന്‍ ചാണ്ടി/ഫയല്‍ 
Kerala

ഉമ്മന്‍ ചാണ്ടി ഇക്കുറി തിരുവനന്തപുരത്ത്? കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിക്കിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി സൂചന. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിക്കിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. ഉമ്മന്‍ ചാണ്ടി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ അന്‍പതു കൊല്ലമായി പുതുപ്പള്ളിയുടെ പ്രതിനിധിയാണ് ഉമ്മന്‍ ചാണ്ടി. ഇനിയും പുതുപ്പള്ളിയില്‍ തന്നെ തുടരാനാണ് താത്പര്യമെന്ന്, നിയമസഭാ സാമാജികത്വത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ നല്‍കിയ അഭിമുഖങ്ങളില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുന്നത് തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഈ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പക്ഷം.

ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ പഞ്ചായത്തുകളില്‍ ഇടതു പക്ഷം നേട്ടമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതുപ്പള്ളിയില്‍നിന്നു മാറുന്നത് തെറ്റായ വ്യാഖാനത്തിന് ഇടയാക്കുമെന്ന്, നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയും ഇതിനോടു യോജിക്കുന്നതായാണ് ഇവര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍നിന്നു മാറുന്നതിനെ കോട്ടയം ഡിസിസി ശക്തമായി എതിര്‍ത്തുകയാണ്.

അതേസമയം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ നീക്കമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കും എന്നാണ്, ചര്‍ച്ചകളോടു പ്രതികരിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം ഇങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നതായ വാര്‍ത്തകള്‍ മുല്ലപ്പള്ളി നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന