ദുൽഖർ സൽമാൻ ( Dulquer Salmaan ) ഇൻസ്റ്റ​ഗ്രാം
Kerala

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന് ആശ്വാസം; കാര്‍ വിട്ടു കിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

വാഹനം വിട്ടുകൊടുക്കുമ്പോള്‍ ആവശ്യമായ നിബന്ധനകള്‍ അധികൃതര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്ത കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസം. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുകിട്ടാനായി ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാവുന്നതാണ്. കാര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദുല്‍ഖറിന്റെ അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 110 എ പ്രകാരമുള്ള അപേക്ഷയുമായി കസ്റ്റംസ് ആക്ടിന് കീഴിലുള്ള അഡ്ജുഡിക്കേറ്ററി അതോറിറ്റിയെ നടന് സമീപിക്കാവുന്നതാണ്. വാഹനത്തിന്റെ 20 വർഷത്തെ രേഖകൾ ഹാജരാക്കേണ്ടതാണ്. വാഹനം വിട്ടുകൊടുക്കുമ്പോള്‍ ആവശ്യമായ നിബന്ധനകള്‍ അധികൃതര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്. അപേക്ഷ നിരസിക്കപ്പെട്ടാൽ ദുല്‍ഖറിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ വ്യക്തമാക്കി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും, അന്വേഷണം തുടരേണ്ടതിനാലും അത്തരം കാര്യങ്ങളിലേക്ക് കോടതി കടക്കുന്നില്ല. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് ദുല്‍ഖറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ദുല്‍ഖറിന്റെ കൂടാതെ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു

The Kerala High Court asked actor Dulquer Salmaan to approach the authority under the Customs Act seeking the provisional release of Land Rover Defender, which was seized by Customs officials as part of Operation Numkhor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

SCROLL FOR NEXT