ബിനീഷ്, Cannabis 
Kerala

കുക്കർ വിസിലടിച്ചപ്പോൾ 'കഞ്ചാവിന്റെ മണം'; പരിശോധിച്ചപ്പോൾ ചോറിൽ ഒളിപ്പിച്ച നിലയിൽ; യുവാവ് പിടിയിൽ (വിഡിയോ)

അറസ്റ്റിലായത് എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ കത്തി വീശിയ കേസ് ഉൾപ്പെടെ രണ്ട് കേസുകളിൽ പ്രതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ കുന്നംകുളത്ത് കുക്കറിലെ ചോറിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. 400 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നു കണ്ടടുത്തത്.

എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ കത്തി വീശിയ കേസ് ഉൾപ്പെടെ രണ്ട് കേസുകളിലും ബിനീഷ് പ്രതിയാണ്. ഇന്ന് രാവിലെയാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. കുന്നംകുളത്തെ അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം കുന്നംകുളം പൊലീസിനു ലഭിച്ചു.

വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസും ചേർന്ന് ഉടൻ തന്നെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിന്റെ വിവിധയിടങ്ങളിൽ നടത്തിയ തിരച്ചിലിനിടെ അടുക്കളയിൽ നിന്ന് കുക്കർ വിസിലടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസിന് കഞ്ചാവിന്റെ രൂക്ഷമായ മണം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടുക്കളയിലെത്തി പരിശോധിച്ചപ്പോഴാണ് ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടുപിടിച്ചത്.

Operation Toofan: Cannabis seized Kunnamkulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല