പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു; ഏഴുവയസുകാരനായി തിരച്ചില്‍

ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുളള മകന്‍ ശിവനന്ദിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
death
voter collapses and diesപ്രതീകാത്മക ചിത്രം
Author:
Updated on
1 min read

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുളള മകന്‍ ശിവനന്ദിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്.

death
എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; സലീം കുമാര്‍ ആശുപത്രിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയില്‍ അലക്കാനായി പോയ രമ്യയും മകന്‍ ശിവനന്ദും ഒഴുക്കില്‍പ്പെടുകയായിരുന്നു. കാല്‍വഴുതി ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ പുഴയില്‍ ഇറങ്ങിയ രമ്യയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രമ്യയുടെ മൃതദേഹം കണ്ടെടുത്തത്.

death
'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി'; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

കടിയങ്ങാട്ട് ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു രമ്യ. നാദാപുരം, പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് പുഴയില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുന്നത്.

Summary

A woman who was swept away in the Kuttiady river has died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com