ഹരിത ഓണം 2026 
Kerala

ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ പേരും ലോ​ഗോയും നിങ്ങളുടേതായാലോ?, രൂപകൽപ്പന ചെയ്യാൻ സുവർണാവസരം, ആകർഷകമായ സമ്മാനങ്ങൾ നേടാം

ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക പേരും, ലോഗോയും, ടാഗ്‌ലൈനും രൂപകൽപ്പന ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം. ഈ വർഷത്തെ ഓണം വാരാഘോഷത്തിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിന്റെ പേര്, ലോഗോ, ടാഗ്‌ലൈൻ എന്നിവ രൂപകൽപന ചെയ്യാനാണ് അവസരമൊരുങ്ങുന്നത്.

സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് ₹5,000യും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. വിജയിക്കുന്ന പേരും ലോഗോയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും.

കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും, പ്രൊഫഷണൽ ഡിസൈനർമാർക്കും, യുവജനങ്ങൾക്കും, കലാകാരന്മാർക്കും, പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓണത്തിന്റെ പാരമ്പര്യം, കേരളത്തിന്റെ സാംസ്‌കാരിക സ്വത്വം, പരിസ്ഥിതി സൗഹൃദ ഓണാഘോഷം, മാലിന്യം കുറയ്ക്കൽ, പ്ലാസ്റ്റിക് രഹിത ഓണം, ശുചിത്വം, Reduce-Reuse-Recycle ആശയം, സുസ്ഥിര വികസനം എന്നിവ ലോഗോയിൽ പ്രതിഫലിക്കണം.

ഡിസൈനുകൾ Vector (AI/EPS/SVG/PDF) അല്ലെങ്കിൽ 300 DPI-യിൽ കുറയാത്ത ഹൈ റെസല്യൂഷൻ PNG ഫോർമാറ്റിലായിരിക്കണം. ലോഗോയുടെ ആശയം 100-150 വാക്കുകളിൽ വിശദീകരിക്കണം. മറ്റേതെങ്കിലും സ്ഥാപനത്തിന്റെ ലോഗോയോ കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങളോ AI-യിൽ നിന്ന് നേരിട്ട് പകർത്തിയ ഡിസൈനുകളോ ഉപയോഗിക്കാൻ പാടില്ല.

ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം. ജൂലൈ 31-നകം onamdesignsm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസൈനുകൾ അയക്കണം. എൻട്രിക്കൊപ്പം മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയും നൽകണം.

Opportunity to design the name and logo for the Onam celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടവും കോടികളുടെ പിഴയും; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി: പ്രധാന മാറ്റങ്ങൾ അറിയാം

വിശ്രമിക്കുകയായിരുന്ന യാത്രക്കാരന് നേരെ ആക്രമണം: ദമ്പതികൾ അറസ്റ്റിൽ

'മോശമായി പെരുമാറിയിട്ട് കാരണം പറയുക, ആർത്തവം അല്ലെങ്കിൽ പ്രെ​ഗ്നൻസി എന്ന്'; പേളിക്കെതിരെ സ്റ്റൈലിസ്റ്റ്

പൊലീസിന്റെ മൂക്കിൻതുമ്പത്ത് തട്ടുകട നടത്തി 25 വർഷത്തെ ഒളിവുജീവിതം; വേറ്റുമ്മൽ രതീഷ് വധക്കേസിലെ പ്രതി ഒടുവിൽ പിടിയിൽ

'യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ'; ബ്രിട്ടാസിനെതിരെ വിനായകൻ