അറസ്റ്റിലായ ശ്യം മോഹന്‍  
Kerala

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; കൊച്ചി സ്വദേശി പിടിയില്‍

എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്.

Author : Sujith

കൊച്ചി: പ്രമുഖ നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് കണ്ടെത്തി. ഈ ഗ്രൂപ്പുകളില്‍ നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി.തുടര്‍ന്നാണ് എളമക്കര സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആക്രമണം കൃത്യമായ ആസുത്രണത്തോടെ; വെടിയുതിര്‍ത്ത് 5 തവണ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളുടെ ബൈക്ക് കണ്ടെത്തി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്‍

മൃതദേഹത്തിനായി മണിക്കൂറുകൾ കാത്തിരുന്ന് ബന്ധുക്കൾ; മോർച്ചറിയിൽ മദ്യപിച്ച് ലക്ക് കെട്ട് ഉറങ്ങി ഡോക്ടർ, സസ്പെൻഷൻ (വിഡിയോ )

ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് മാറും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും

ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്