മേയറുടെ കസേര മേശപ്പുറത്തുകയറ്റി പ്രതിപക്ഷം പ്രതിഷേധിക്കുന്നു 
Kerala

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം; മേയറുടെ കസേര മേശപ്പുറത്തു കയറ്റിവച്ച് പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം വിളിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം. ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ കസേര മേശപ്പുറത്തുകയറ്റിവച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച മേയറുടെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പ്രതിപക്ഷം പറഞ്ഞു. മുന്‍കൂര്‍ അനുമതി നല്‍കിയ അജണ്ടകള്‍ കൂടി ഉള്‍പ്പെടുത്തി യോഗംവിളിച്ചതില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം

അതേസമയം കൗസില്‍ യോഗം വിളിച്ചെങ്കിലും മേയറോ ഭരണകക്ഷിനേതാക്കളോ യോഗത്തിനെത്തിയില്ല. യോഗം പതിനൊന്നുമണിക്കാണ് ആരംഭിക്കേണ്ടതെങ്കിലും പതിനൊന്നേമുക്കാല്‍ വരെ സഭാധ്യക്ഷനായ മേയര്‍ എത്തിയില്ല. തുടര്‍ന്ന് പ്രതിപക്ഷം യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് മേയറുടെ ചേംബറിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Opposition protests by raising the mayor's chair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നു ഡിജിറ്റല്‍ രേഖകള്‍ കൂടി കോടതിയില്‍, പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല!, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം

കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വദേശിവൽക്കരണം; പ്രവാസികളെ ഒഴിവാക്കും

ഭക്ഷണത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യരുത്

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

SCROLL FOR NEXT