ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നു; ഉത്തരവ് ഉടന്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി ബാറുകളില്‍ ടേബിള്‍ സര്‍വീസ് അനുവദിച്ചിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. എക്‌സൈസ് വകുപ്പ് നല്‍കിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി ബാറുകളില്‍ ടേബിള്‍ സര്‍വീസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍വീസ് ആയിരുക്കും അനുവദിക്കുക. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം