മലപ്പുറം: ആര് തടസ്സപ്പെടുത്തിയാലും തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് മഹാമാഘ മഹോത്സവം നടത്തുമെന്ന് സംഘാടകര്‍. പരിപാടി തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും മുഖ്യസംഘാടകനായ ജൂന അഗാഢയുടെ മണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം പറഞ്ഞു. എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കലക്ടര്‍ക്ക് മുന്‍കൂട്ടി നവംബര്‍ 14 ന് തന്നെ അപേക്ഷ നല്‍കിയതായിരുന്നു. പ്രവര്‍ത്തനം തുടങ്ങിക്കോളാനും തെരഞ്ഞടുപ്പ് കഴിഞ്ഞ് അനുമതിയും തുടര്‍ നടപടികളും സ്വീകരിക്കാമെന്നും ഉറപ്പു തന്നതുമാണ്. ഇപ്പോള്‍ അവസാന ഘട്ടത്തില്‍ അനുമതി നിഷേധിച്ചതില്‍ മഹാമാഘം തടയുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത് ഇവിടെ നടന്നുവന്നിരുന്നതാണ്. ഗവര്‍ണ്ണറും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കുന്ന ആഘോഷമാണിത്. പ്രോട്ടോകോള്‍ പോലും തയ്യാറായിക്കഴിഞ്ഞു. ജനപങ്കാളിത്തത്തിലുള്ള ആശങ്കയാണിതെന്ന് സംശയിക്കുന്നുവെന്നും ആനന്ദവനം പറഞ്ഞു.
ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാരണം വിശദമാക്കാതെയാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി. ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്വം. കളക്ടര്‍, ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ രക്ഷാധികാരികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates