ഫയല്‍ ചിത്രം 
Kerala

മലപ്പുറത്ത് ഇന്ന് 500ന് മുകളിൽ കോവിഡ് രോ​ഗികൾ; കോഴിക്കോടും എറണാകുളത്തും 300ന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറത്ത് ഇന്ന് 500ന് മുകളിൽ കോവിഡ് രോ​ഗികൾ; കോഴിക്കോടും എറണാകുളത്തും 300ന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറത്ത്. മലപ്പുറത്ത് ഇന്ന് 504 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ആകെ ഇന്ന് 3,047 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂർ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂർ 103, പത്തനംതിട്ട 91, കാസർക്കോട് 37 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂർ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂർ 87, പത്തനംതിട്ട 84, കാസർക്കോട് 35 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം