പി ജയരാജന്‍ ( P Jayarajan) ഫയല്‍ ചിത്രം
Kerala

പി ജയരാജന്‍ വധശ്രമക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രശാന്തിന് ജാമ്യം

ജയിലില്‍ നിന്ന് പുറത്തുവരണമെങ്കില്‍ പിഴ അടയ്ക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പി ജയരാജനെതിരായ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിന് ജാമ്യം. കേസില്‍ രണ്ടാം പ്രതിയാണ് ചിരുകണ്ടോത്ത് പ്രശാന്ത്. ശിക്ഷാ കാലയളവ് പൂര്‍ത്തിയായെങ്കിലും പിഴ അടക്കാത്തതിനാല്‍ പ്രശാന്ത് ജയിലിലായിരുന്നു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാല്‍ ജയിലില്‍ തുടര്‍ന്ന ഇയാള്‍ക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്ന് പുറത്തുവരണമെങ്കില്‍ പിഴ അടയ്ക്കണം.

കേസില്‍ പ്രശാന്തിന്റെ തടവുശിക്ഷ ഒരു വര്‍ഷമായി ഹൈക്കോടതി കുറച്ചിരുന്നു. വിചാരണക്കോടതി വിധിച്ച 10 വര്‍ഷം ശിക്ഷയാണ് ഹൈക്കോടതി ഒരു വര്‍ഷമായി കുറച്ചത്. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. കേസിലെ ആറ് പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും പി ജയരാജനുമാണ് അപ്പീല്‍ നല്‍കിയത്.

ഹൈക്കോടതി വെറുതേവിട്ട കുനിയില്‍ ഷാനൂബ്, തൈക്കണ്ടി മോഹനന്‍, പാര ശശി, ജയപ്രകാശന്‍, അജിത് കുമാര്‍, പ്രശാന്ത്, മനോജ് എന്നിവര്‍ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു . 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം ജയരാജനെ കണ്ണൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പ്രതികളില്‍ എട്ടുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

P Jayarajan murder attempt case: RSS activist Prashanth granted bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍