പിണറായി വിജയന്‍, പി കെ ഫിറോസ് / ഫയല്‍ 
Kerala

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്, ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല'

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരം പേര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലിം ലീഗിനെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി യൂത്ത് ലീഗ്. മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പ്രതികരണം. 

ഇവര്‍ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്. ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല. ഫിറോസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരം പേര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഈ മാസം 9നായിരുന്നു വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. 

വഖഫ് വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ ലീഗ് നേതാവ് എംകെ മുനീറും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ കമ്യൂണിസ്റ്റ് ആണോയെന്ന്  മുനീര്‍ ചോദിച്ചു. മുസ്ലിം ലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട. പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതി.  ലീഗിന്റെ തലയില്‍ കയറി നിരങ്ങേണ്ട. ലീഗ് മിണ്ടണ്ട എന്നു പറഞ്ഞാല്‍ സഭയില്‍ ഇടപെടേണ്ട എന്നാണോയെന്ന് മുനീര്‍ ചോദിച്ചു. 

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഇഎംഎസിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ്. പിണറായി വിജയന് സ്ഥലജല വിഭ്രാന്തിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തത് സമ്മേളനവിജയം കണ്ട് പരിഭ്രാന്തരായിട്ടാണെന്നും മുനീര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT