കൊച്ചി : മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസിനെ നിയമിച്ചതിനെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കേരളത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു.
ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആയിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറി നിയമിച്ചതിനെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബംഗാളില്‍ ബിജെപിയുടെ വലിയ വിജയത്തിന് പിന്നില്‍ വലിയ കൊള്ള നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. അതാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതേ രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഈ നിയമനം നടത്തിയതെന്ന് പി രാജീവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിത്തന്നെ നിയമിച്ചിരിക്കുകയാണ്. സാധാരണ നിലയില്‍ കൂളിങ് പീരിയഡ് എങ്കിലും അത്യാവശ്യമായിട്ടു വേണ്ടതാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്താനായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് മുമ്പ്, മറ്റെല്ലാ പദവികളില്‍ നിന്നും ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടാറുണ്ട്. അങ്ങനെ ഒരാളെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രിയായി നിയമിക്കുന്നത്, രാഹുലിന്റെ പ്രസ്താവന നിലനില്‍ക്കുന്ന സമയത്ത് ഗൗരവമായ സംഗതിയാണ്.
ഇതില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും, രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണം. ബംഗാളില്‍ എടുത്ത നിലപാടു തന്നെയാണോ കേരളത്തിലെന്ന് അവരാണ് പറയേണ്ടത്. ബംഗാളിലടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പല സംഗതികളും ഉയര്‍ന്നു വരുന്നുണ്ട്. അങ്ങനെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നേതാവു തന്നെ മുമ്പ് പറഞ്ഞ സാഹചര്യത്തില്‍, ഇത്തരമൊരു നിയമനം കേരളത്തില്‍ എങ്ങനെ നടപ്പാക്കിയെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതാണ്. പി രാജീവ് അഭിപ്രായപ്പെട്ടു. രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതില്‍ ആരോപണവുമായി സാമൂഹിക മാധ്യമങ്ങളില്‍ ഇടത് അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates