വിവാദ തീരുമാനങ്ങള്‍; ഫ്രഞ്ച് റഫറിയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണം; ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്

മൈതാനത്തെ വിവാദമായ റഫറിയിങ് പിഴവുകളാണ് ഈജിപ്തിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പരാതിയില്‍ ആരോപിച്ചു.
Egypt file FIFA complaint after controversial World Cup defeat to Argentina
ലോകകപ്പില്‍ അര്‍ജന്റീന- ഈജിപ്ത് മത്സരത്തിനിടെ
Edited By:
Updated on
1 min read

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലെ വിവാദങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫിഫക്ക് പരാതി നല്‍കി ഈജിപ്ത്. മാച്ച് റഫറിയായിരുന്ന ഫ്രാന്‍സ്വ ലെറ്റെക്സിയറുടെ വിവാദ തീരുമാനങ്ങള്‍ക്കെതിരെയാണ് ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഫിഫയെ സമീപിച്ചിരിക്കുന്നത്. അറ്റ്ലാന്റയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് പരാജയപ്പെട്ടത്.

മൈതാനത്തെ വിവാദമായ റഫറിയിങ് പിഴവുകളാണ് ഈജിപ്തിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും ഈജിപ്ഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പരാതിയില്‍ ആരോപിച്ചു.

Egypt file FIFA complaint after controversial World Cup defeat to Argentina
'നഗ്നമായ അനീതി; ട്രംപ് സഹായിച്ചിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും'; അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ ഫിഫയ്‌ക്കെതിരെ എംബി രാജേഷ്

വാര്‍ റിവ്യൂവിന് ശേഷം ഈജിപ്തിന്റെ രണ്ടാമത്തെ ഗോള്‍ അനുവദിക്കാത്ത തീരുമാനം, മത്സരത്തിന്റെ അവസാനത്തില്‍ ഈജിപ്തിന് പെനാല്‍റ്റി അനുവദിക്കാതിരുന്നത്. അര്‍ജന്റീനയുടെ വിജയ ഗോളിന് മുന്നെ മുഹമ്മദ് സലായും ഹംദി ഫാത്തിയും ഉള്‍പ്പെട്ട മുന്നേറ്റങ്ങളില്‍ വാര്‍ റിവ്യൂ ഇല്ലാത്തത്, മത്സരത്തില്‍ നിമിഷങ്ങളില്‍ വാര്‍ പ്രയോഗിച്ചതിലെ പിഴവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈജിപ്ത് പരാതി നല്‍കിയത്.

ഈജിപ്ത് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബോ റിദയാണ് ഫ്രഞ്ച് മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്. നിര്‍ണ്ണായക പിഴവുകള്‍ വരുത്തിയ ഫ്രഞ്ച് ഒഫീഷ്യലുകളെ ഈ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഈജിപ്ത് ഫെഡറേഷന്‍ ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Egypt file FIFA complaint after controversial World Cup defeat to Argentina
അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍ vs ബെല്‍ജിയം...; വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ തീപാറും പോരാട്ടം, അറിയാം ക്വാര്‍ട്ടര്‍ ലൈനപ്പ്
Egypt file FIFA complaint after controversial World Cup defeat to Argentina
വൈഭവിനായി സഞ്ജു സ്വയം മാറിനിന്നതോ? മാറ്റം താല്‍ക്കാലികമെന്നും റിപ്പോര്‍ട്ട്
Egypt file FIFA complaint after controversial World Cup defeat to Argentina
'ചേട്ടൻ' ചിൽ മോഡിലാണ് ! ബ്രിട്ടനിൽ ഇടവേള ആസ്വദിച്ച് സഞ്ജു സാംസൻ
Summary

Egypt file FIFA complaint after controversial World Cup defeat to Argentina

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com