'ചേട്ടൻ' ചിൽ മോഡിലാണ് ! ബ്രിട്ടനിൽ ഇടവേള ആസ്വദിച്ച് സഞ്ജു സാംസൻ

സുഹൃത്തുക്കളായ ബേസിൽ തമ്പി, സംരംഭകനും ചലച്ചിത്ര നിർമാതാവും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയുമായ സുഭാഷ് മാനുവൽ എന്നിവ‍ർക്കൊപ്പമാണ് സഞ്ജുവിന്റെ ഈ 'ബ്രിട്ടീഷ് സമ്മർ' യാത്ര
Sanju Samson
Sanju Samson Recharges in Britain Ahead of Asian Games Assignment
Updated on
1 min read

ബ്രിട്ടൻ: തിരക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ ലഭിച്ച ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൗത്യങ്ങൾക്ക് മുന്നോടിയായി കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം കണ്ടെത്തുകയാണ് സഞ്ജു.

സുഹൃത്തുക്കളായ ബേസിൽ തമ്പി, സംരംഭകനും ചലച്ചിത്ര നിർമാതാവും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയുമായ സുഭാഷ് മാനുവൽ എന്നിവ‍ർക്കൊപ്പമാണ് സഞ്ജുവിന്റെ ഈ 'ബ്രിട്ടീഷ് സമ്മർ' യാത്ര

Sanju Samson
ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു കളിക്കും? സൂചന നല്‍കി ഗംഭീര്‍

ഇംഗ്ലണ്ടിലെ വിവിധ ഇടങ്ങൾ സന്ദർശിച്ച സംഘം, പരമ്പരാഗത ബ്രിട്ടീഷ് പബ്ബുകളിൽ ഒപ്പമിരുന്ന് ഫുട്ബോൾ മത്സരങ്ങൾ കണ്ടും, പ്രശസ്തമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചുമൊക്കെയാണ് വേനൽക്കാലം ആസ്വദിക്കുന്നത്.

തുടർച്ചയായ മത്സരങ്ങളുടെ തിരക്കുകൾക്കിടെ ലഭിച്ച ഈ ചെറിയ ഇടവേള സഞ്ജു സാംസൺ എന്ന കളിക്കാരനെ ശാരീരികമായും മാനസികമായും കൂടുതൽ കരുത്തനാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Sanju Samson
'വൈഭവിന് വേണ്ടി സഞ്ജുവിനെ പുറത്താക്കിയത് വിചിത്രം, ഇരുവര്‍ക്കും കളിക്കാമായിരുന്നു'

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസണിന്റെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാകും താരം ഈ ടൂർണമെന്റിൽ ഇറങ്ങുക. ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടീമിന് വിജയത്തിലേക്ക് നയിച്ച സഞ്ജുവിന് ഏഷ്യൻ ഗെയിംസിലും സമാനമായ പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Sanju Samson
ചരിത്രം ആവര്‍ത്തിച്ചാല്‍ ഹാളണ്ടും കൂട്ടരും കപ്പടിക്കും! ജപ്പാന്‍ ശാപം ഇത്തവണ ഫലിക്കുമോ?
Sanju Samson
ഈജിപ്തിന്റെ ഗോള്‍ എന്തുകൊണ്ട് റദ്ദാക്കി? അര്‍ജന്റീനക്കെതിരെ ഫൗള്‍ അനുവദിക്കാത്തതിന് കാരണമെന്ത്? ഫുട്‌ബോള്‍ നിയമം ഇങ്ങനെ
Sanju Samson
മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും
Summary

Sanju Samson Recharges in Britain Ahead of Asian Games Assignment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com